Matthew 13:55 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ മരപ്പണിക്കാരന്റെ മകനല്ലേ ഇയാള്‍? മറിയം ഇയാളുടെ അമ്മയും യാക്കോബും യോസേഫും ശിമോനും യൂദായും ഇയാളുടെ സഹോദരന്മാരുമല്ലേ? ഇയാളുടെ സഹോദരികള്‍ എല്ലാവരും ഇവിടെത്തെന്നെ ഉണ്ടല്ലോ!
Malayalam (ERV) WBTC Bible
ഇവന്‍ ആ വെറും മരയാശാരിയുടെ പുത്രന്‍. മറിയ അവന്‍റെ അമ്മ. സഹോദരന്മാര്‍ യാക്കോബും യോസെയും, ശിമോനും യൂദായും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
Malayalam 1992 MBSI
ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍, യൂദാ എന്നവര്‍ അല്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ അല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍, യൂദാ എന്നവര്‍ അല്ലയോ?
Malayalam Bible POC-ML 2013
ഇവന്‍ ആ തച്ചന്‍െറ മകനല്ലേ? മറിയമല്ലേ ഇവന്‍െറ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്‍െറ സഹോദരന്‍മാര്‍?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ മാതാവിന്റെ പേര് മറിയ എന്നല്ലേ? യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ ഇയാളുടെ സഹോദരന്മാരല്ലേ?