Matthew 14:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നിട്ട്, തല ഒരു താലത്തില്‍വച്ച് ആ പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അതു കൊണ്ടുപോയി അമ്മയ്‍ക്കു കൊടുക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
അവര്‍ യോഹന്നാന്‍റെ തല ഒരു തളികയില്‍ വച്ചുകൊണ്ടുവന്ന് പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ തല അമ്മയ്ക്കു നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
Malayalam 1992 MBSI
അവന്റെ തല ഒരു താലത്തില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവള്‍ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ തല ഒരുതാലത്തില്‍ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; അവള്‍ അമ്മയ്ക്കു കൊണ്ടുപോയി കൊടുത്തു.
Malayalam Bible POC-ML 2013
അത്‌ ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത്‌ അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ തല ഒരു തളികയിൽ കൊണ്ടുവന്ന് ആ പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.