Matthew 14:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയില്‍ ശിഷ്യന്മാരോട് തോണിയില്‍ കയറി തനിക്കു മുമ്പായി അക്കരയ്‍ക്കു പോകുവാന്‍ യേശു നിര്‍ബന്ധിച്ചു.
Malayalam (ERV) WBTC Bible
അനന്തരം യേശു ശിഷ്യന്മാരെ വഞ്ചിയില്‍ കയറ്റി. മറുകരയിലേക്കു പോകാന്‍ അവന്‍ അവരോടാജ്ഞാപിച്ചു. താന്‍ പിന്നാലെ വന്നുകൊള്ളാമെന്നു പറഞ്ഞ് അവന്‍ അവിടെത്തന്നെ നിന്നു. ആളുകളെ പിരിച്ചയക്കാനാണവന്‍ തങ്ങിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പോകുവാൻ അവരെ നിർബന്ധിച്ചു.
Malayalam 1992 MBSI
ഉടനെ യേശു താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയില്‍ ശിഷ്യന്മാര്‍ പടകില്‍ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാന്‍ അവരെ നിര്‍ബന്ധിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിബ്ബന്ധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ യേശു താന്‍ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയില്‍ ശിഷ്യന്മാര്‍ പടകില്‍ കയറി, തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാന്‍ അവരെ നിര്‍ബന്ധിച്ചു.
Malayalam Bible POC-ML 2013
ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേവഞ്ചിയില്‍ കയറി മറുകരയ്‌ക്കു പോകാന്‍ യേശു ശിഷ്യന്‍മാരെ നിര്‍ബന്‌ധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്ക്കു പോകാൻ അവരെ നിർബന്ധിച്ചു.