Matthew 15:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൂകര്‍ സംസാരിക്കുന്നതും വികലാംഗര്‍ സൗഖ്യം പ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധന്മാര്‍ക്കു കാഴ്ച ലഭിക്കുന്നതും കണ്ട് ജനങ്ങള്‍ വിസ്മയഭരിതരായി ഇസ്രായേലിന്‍റെ ദൈവത്തെ പ്രകീര്‍ത്തിച്ചു.
Malayalam (ERV) WBTC Bible
സംസാരിക്കാനാകാത്തവര്‍ സംസാരിക്കുന്നതും തളര്‍ന്നവര്‍ പൂര്‍ണ്ണകായരാകുന്നതും നടക്കാനാകാത്തവര്‍ നടക്കുന്നതും അന്ധര്‍ കാണുന്നതുമൊക്കെക്കണ്ട് ആളുകള്‍ അന്പരന്നു. യിസ്രായേലിന്‍റെ ദൈവത്തോട് അവരതിനു നന്ദി പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
Malayalam 1992 MBSI
ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൌഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൗഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്‍റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.
Malayalam Bible POC-ML 2013
ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്‌ധര്‍ കാഴ്‌ചപ്രാപിക്കുന്നതും കണ്ട്‌ ജനക്കൂട്ടം വിസ്‌മയിച്ചു. അവര്‍ ഇസ്രായേലിന്‍െറ ദൈവത്തെ മഹത്വപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഊമകൾ സംസാരിക്കുന്നതും വികലാംഗർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി.