Matthew 15:32 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: “ഈ ജനത്തെ കണ്ടിട്ട് എന്‍റെ മനസ്സ് അലിയുന്നു. മൂന്നു ദിവസമായിട്ട് അവര്‍ എന്‍റെകൂടെ ആയിരുന്നുവല്ലോ. അവര്‍ക്ക് ഭക്ഷിക്കുവാന്‍ ഒന്നുമില്ല. അവരെ പട്ടിണിക്കു പറഞ്ഞയയ്‍ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. അവര്‍ വഴിയില്‍ തളര്‍ന്നു വീണു പോയേക്കാം.”
Malayalam (ERV) WBTC Bible
യേശു ശിഷ്യന്മാരെ അടുത്തു വിളിച്ചു പറഞ്ഞു, ""എനിക്കു ജനക്കൂട്ടത്തോടു അനുകന്പ തോന്നുന്നു. മൂന്നു ദിവസമായി അവരെന്‍റെ കൂടെയുണ്ട്. ഇപ്പോഴാകട്ടെ അവര്‍ക്കു കഴിക്കാനുമൊന്നുമില്ല. അവരെ വിശപ്പോടെ പറഞ്ഞയയ്ക്കാന്‍ എനിക്കിഷ്ടമില്ല. വീട്ടിലേക്കു പോകും വഴി അവര്‍ തളര്‍ന്നു വീഴും.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു“ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുംന്നു; അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാന്‍ മനസ്സുമില്ല; അവര്‍ വഴിയില്‍വെച്ചു തളര്‍ന്നുപോയേക്കും” എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു; ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളുകളായി എന്നോടുകൂടെ പാർക്കുന്നു; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് അവരെക്കുറിച്ച് എനിക്ക് മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ യേശു തന്റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു: ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുന്നു; അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ട് അവരെക്കുറിച്ച് എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാന്‍ മനസ്സുമില്ല; അവര്‍ വഴിയില്‍വച്ചു തളര്‍ന്നുപോയേക്കും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പതോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടുകൂടെയാണ്; അവര്‍ക്കു ഭക്‌ഷിക്കാന്‍യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം നല്‍കാതെ അവരെ പറഞ്ഞയയ്‌ക്കാന്‍ എനിക്കു മനസ്‌സുവരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”