Matthew 15:36 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ഏഴപ്പവും മീനും എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവര്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.
Malayalam (ERV) WBTC Bible
അവര്‍ ഏഴു അപ്പവും മീനും എടുത്തു. ആഹാരം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു. യേശു അപ്പം വീതിച്ച് ശിഷ്യന്മാരുടെ കയ്യില്‍ കൊടുത്തു. അവര്‍ അതു ജനങ്ങള്‍ക്കു കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
Malayalam 1992 MBSI
ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ ഏഴ് അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ ഏഴ് അപ്പവും മീനും എടുത്തു വാഴ്ത്തിനുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിനും കൊടുത്തു.
Malayalam Bible POC-ML 2013
അവന്‍ ഏഴപ്പവും മത്‌സ്യവും എടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌, മുറിച്ച്‌ ശിഷ്യന്‍മാരെ ഏല്‍പിച്ചു. ശിഷ്യന്‍മാര്‍ അതു ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഭക്‌ഷിച്ചു തൃപ്‌തരായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു.