Matthew 16:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അതറിഞ്ഞ് അവരോടു പറഞ്ഞു: “അല്പവിശ്വാസികളേ! അപ്പമില്ലാത്തതിനെച്ചൊല്ലി നിങ്ങള്‍ തമ്മില്‍ തര്‍ക്കിക്കുന്നതെന്തിന്? നിങ്ങള്‍ ഇത്രകാലമായിട്ടും മനസ്സിലാക്കുന്നില്ലേ? നിങ്ങള്‍ മറന്നുപോയോ?
Malayalam (ERV) WBTC Bible
ശിഷ്യന്മാരിതെപ്പറ്റിയാണു പറയുന്നതെന്നു യേശു അറിഞ്ഞു. അതിനാലവന്‍ അവരോടു ചോദിച്ചു, ""അപ്പമില്ലാത്തതിനെപ്പറ്റി എന്താണു നിങ്ങള്‍ സംസാരിക്കുന്നത്? അല്പവിശ്വാസികളെ,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു അറിഞ്ഞിട്ടു യേശു പറഞ്ഞതു: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നതു എന്തു?
Malayalam 1992 MBSI
അതു അറിഞ്ഞിട്ടു യേശു പറഞ്ഞതുഅല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല്‍ തമ്മില്‍ തമ്മില്‍ പറയുന്നതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അത് അറിഞ്ഞിട്ട് പറഞ്ഞത്: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ ആയിരിക്കും എന്ന് തമ്മിൽ തമ്മിൽ പറയുന്നത് എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് അറിഞ്ഞിട്ടു യേശു പറഞ്ഞത്: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല്‍ തമ്മില്‍ തമ്മില്‍ പറയുന്നത് എന്ത്?
Malayalam Bible POC-ML 2013
യേശു ഇതറിഞ്ഞ്‌ അവരോടുചോദിച്ചു: അല്‍പവിശ്വാസികളേ, അപ്പം ഇല്ലാത്തതിനെപ്പറ്റി നിങ്ങള്‍ പരസ്‌പരം സംസാരിക്കുന്നതെന്തിന്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു ചോദിച്ചു, “അൽപ്പവിശ്വാസികളേ, അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതെന്ത്?