Matthew 17:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പത്രോസ് ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വെട്ടിത്തിളങ്ങുന്ന ഒരു മേഘം വന്ന് അവരെ മൂടി; “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു; ഇവന്‍ പറയുന്നതു ശ്രദ്ധിക്കുക” എന്നു മേഘത്തില്‍നിന്ന് ഒരു അശരീരിയും കേട്ടു.
Malayalam (ERV) WBTC Bible
പത്രൊസ് സംസാരിക്കവെ ഒരു തിളങ്ങുന്ന മേഘം അവരെ മൂടി. മേഘത്തില്‍ നിന്ന് ഒരശരീരി ഉണ്ടായി, ""ഇവനെന്‍റെ പുത്രന്‍ ഇവനെ ഞാന്‍ സ്നേഹിക്കുന്നു. ഇവനില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇവനെ അനുസരിക്കുക.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
Malayalam 1992 MBSI
അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നുഇവന്‍ എന്റെ പ്രീയ പുത്രന്‍, ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളൊരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു, ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രദ്ധിപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പറയുമ്പോള്‍ തന്നെ പ്രകാശമുള്ളോരു മേഘം അവരുടെമേല്‍ നിഴലിട്ടു; മേഘത്തില്‍നിന്ന്: ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവനു ചെവികൊടുപ്പിന്‍ എന്ന് ഒരു ശബ്ദവും ഉണ്ടായി.
Malayalam Bible POC-ML 2013
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന്‌ അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന്‌ ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പത്രോസ് ഇതു സംസാരിക്കുമ്പോൾ, പ്രകാശപൂരിതമായ ഒരു മേഘം അവരെ ആവരണംചെയ്തു. ആ മേഘത്തിൽനിന്ന്, “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.