Matthew 17:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മലയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: “മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉത്ഥാനം ചെയ്യുന്നതുവരെ നിങ്ങളുടെ ഈ ദര്‍ശനത്തെക്കുറിച്ച് ആരോടും പറയരുത്.”
Malayalam (ERV) WBTC Bible
അവര്‍ മലയിറങ്ങുകയായിരുന്നു. യേശു ശിഷ്യന്മാരോടു കല്പിച്ചു. ""മലയില്‍ നിങ്ങള്‍ കണ്ടതൊന്നും ആരോടും പറയരുത്. മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും വരെ കാത്തിരിക്കുക. അപ്പോള്‍ നിങ്ങള്‍ കണ്ടതൊക്കെ പറയാം.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു.
Malayalam 1992 MBSI
അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടു“മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു” എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുത് എന്നു കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മലയില്‍നിന്ന് ഇറങ്ങുമ്പോള്‍ യേശു അവരോട്: മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുത് എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
മലയില്‍നിന്ന് ഇറങ്ങുമ്പോള്‍ യേശു അവരോട് ആജ്‌ഞാപിച്ചു: മനുഷ്യപുത്രന്‍മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിട്ടല്ലാതെ നിങ്ങൾ കണ്ട കാര്യം ആരോടും പറയരുത്” എന്നു കൽപ്പിച്ചു.