Matthew 18:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിന്‍റെ സഹോദരന്‍ നിനക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അയാളുടെ അടുക്കല്‍ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന പക്ഷം നിന്‍റെ സഹോദരനെ നീ നേടിക്കഴിഞ്ഞു.
Malayalam (ERV) WBTC Bible
""നിങ്ങളുടെ സഹോദരനോ സഹോദരിയോ തെറ്റു ചെയ്താല്‍ ആ വ്യക്തിയുടെ അടുത്തു പോയി അയാള്‍ ചെയ്ത തെറ്റ് എന്താണെന്നു പറയുക. അപ്പോള്‍ മറ്റാരുടെയും സാന്നിദ്ധ്യമരുത്. അയാളതു ശ്രദ്ധിക്കുന്നുവെങ്കില്‍ നിങ്ങള്‍ അയാളെ നിങ്ങളുടെ സഹോദരനാകാന്‍ സഹായിക്കുകയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി.
Malayalam 1992 MBSI
നിന്റെ സഹോദരന്‍ നിന്നോടു പിഴെച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന്നു ബോധം വരുത്തുക; അവന്‍ നിന്റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ സഹോദരൻ നിന്നോട് പാപം ചെയ്താൽ നീ ചെന്ന് നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന് ബോധ്യം വരുത്തുക; അവൻ നിന്റെ വാക്ക് കേട്ടാൽ നീ സഹോദരനെ നേടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ സഹോദരന്‍ നിന്നോടു പിഴച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവനു ബോധം വരുത്തുക; അവന്‍ നിന്‍റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി.
Malayalam Bible POC-ML 2013
നിന്‍െറ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി;