Matthew 18:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും, അയാളതു സമ്മതിക്കാതെ കടം വീട്ടുന്നതുവരെ ആ സഹഭൃത്യനെ കാരാഗൃഹത്തിലടപ്പിച്ചു.
Malayalam (ERV) WBTC Bible
""പക്ഷേ അയാള്‍ അതൊന്നും സമ്മതിച്ചില്ല. അയാള്‍ ന്യായാധിപനെ സമീപിച്ച് തനിക്കു കടപ്പെട്ടവനെ തടവിലാക്കി. കടം വാങ്ങിയതു തിരിച്ചടയ്ക്കും വരെ തടവിലിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
Malayalam 1992 MBSI
എന്നാല്‍ അവന്‍ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവില്‍ ആക്കിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്ന് കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അവന്‍ മനസ്സില്ലാതെ ഉടനെ ചെന്നു കടംവീട്ടുവോളം അവനെ തടവില്‍ ആക്കിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നാൽ അയാൾ അതിന് സമ്മതിച്ചില്ല എന്നുമാത്രമല്ല, തനിക്ക് കടപ്പെട്ടിരുന്നത് മുഴുവനും വീട്ടുന്നതുവരെ സഹഭൃത്യനെ കാരാഗൃഹത്തിൽ അടപ്പിക്കുകയും ചെയ്തു.