Matthew 18:34 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രോഷാകുലനായ രാജാവ് കടം മുഴുവന്‍ വീട്ടുന്നതുവരെ ആ ഭൃത്യനെ കാരാഗൃഹത്തിലടയ്‍ക്കുവാന്‍ ജയിലധികാരികളെ ഏല്പിച്ചു.
Malayalam (ERV) WBTC Bible
അവന്‍റെ യജമാനന്‍ വളരെ കോപിച്ചു. അയാള്‍ ദൃത്യനെ തന്‍റെ കടം മുഴുവന്‍ വീട്ടും വരെ തടവിലിട്ടു ശിക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു.
Malayalam 1992 MBSI
അങ്ങനെ യജമാനന്‍ കോപിച്ചു, അവന്‍ കടമൊക്കെയും തീര്‍ക്കുംവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യില്‍ ഏല്പിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ യജമാനന്‍ കോപിച്ച്, അവന്‍ കടമൊക്കെയും തീര്‍ക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയില്‍ ഏല്പിച്ചു.
Malayalam Bible POC-ML 2013
യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പിച്ചുകൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് കോപിച്ച്, കടം മുഴുവൻ വീട്ടുന്നതുവരെ കഠിനതടവ് വിധിച്ച് അയാളെ കാരാഗൃഹത്തിൽ അടയ്ക്കാൻ ജയിലധികാരികളെ ഏൽപ്പിച്ചു.