Matthew 18:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്‍റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങള്‍ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാല്‍ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം!
Malayalam (ERV) WBTC Bible
അവരെ പാപികളാക്കുന്ന സംഗതികളെക്കുറിച്ച് ഓര്‍ക്കുന്പോള്‍ ഈ ലോകവാസികളോട് എനിക്കു കരുണ തോന്നുന്നു. അവ സംഭവിക്കണം. എന്നാല്‍ അതാരില്‍നിന്നു സംഭവിക്കുന്നുവോ അവനു ദുര്‍ഗതി വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇടർച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം.
Malayalam 1992 MBSI
ഇടര്‍ച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടര്‍ച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടര്‍ച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാരണം; ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം! അങ്ങനെയുള്ള സമയങ്ങൾ വരേണ്ടത് തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇടര്‍ച്ച ഹേതുവായി ലോകത്തിന് അയ്യോ കഷ്ടം; ഇടര്‍ച്ച വരുന്നത് ആവശ്യം തന്നെ; എങ്കിലും ഇടര്‍ച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം.
Malayalam Bible POC-ML 2013
പ്രലോഭനങ്ങള്‍ നിമിത്തം ലോകത്തിനു ദുരിതം! പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്‌, എന്നാല്‍, പ്രലോഭന ഹേതുവാകുന്നവനു ദുരിതം!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം!