Matthew 19:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യേശു പറഞ്ഞു: “നിങ്ങള്‍ക്ക് ഇതിലുപരി ഗ്രഹിക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുവാന്‍ മോശ അനുവദിച്ചത്. എന്നാല്‍ സൃഷ്‍ടിയുടെ ആരംഭംമുതല്‍ അങ്ങനെ അല്ലായിരുന്നു.
Malayalam (ERV) WBTC Bible
യേശു പറഞ്ഞു, ""നിങ്ങള്‍ ദൈവവചനം സ്വീകരിക്കാത്തതു കൊണ്ടാണ് മോശെ നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാന്‍ അനുവദിച്ചത്. പക്ഷേ ആരംഭത്തില്‍ അങ്ങനെയായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.
Malayalam 1992 MBSI
അവന്‍ അവരോടു“നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചതു; ആദിയില്‍ അങ്ങനെയല്ലായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചത്; ആദി മുതൽ അങ്ങനെയല്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചത്; ആദിയില്‍ അങ്ങനെയല്ലായിരുന്നു.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല.