Matthew 2:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹേരോദായുടെ അടുക്കലേക്കു തിരിച്ചുപോകരുതെന്നു സ്വപ്നത്തില്‍ അരുളപ്പാടു ലഭിച്ചതിനാല്‍ അവര്‍ മറുവഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
Malayalam (ERV) WBTC Bible
എന്നാല്‍ ഹെരോദാവിന്‍റെ അടുത്തേക്ക് മടങ്ങരുതെന്ന് സ്വപ്നത്തിലൂടെ ദൈവം അവര്‍ക്കു മുന്നറിയിപ്പു കൊടുത്തു. അതിനാല്‍ പണ്ഡിതന്മാര്‍ മറ്റൊരു വഴിയായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
Malayalam 1992 MBSI
ഹെരോദാവിന്റെ അടുക്കല്‍ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ടു അവര്‍ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ ദൈവം അവരോട് അരുളിച്ചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെരോദാവിന്‍റെ അടുക്കല്‍ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ട് അവര്‍ വേറേ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
Malayalam Bible POC-ML 2013
ഹേറോദേസിന്‍െറ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്‌നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെരോദാവിന്റെ അടുത്തേക്കു മടങ്ങരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് അവർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു യാത്രതിരിച്ചു.