Matthew 2:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹേരോദാ അന്തരിക്കുന്നതുവരെ അവര്‍ അവിടെ പാര്‍ത്തു. “ഈജിപ്തില്‍നിന്ന് എന്‍റെ പുത്രനെ ഞാന്‍ വിളിച്ചു വരുത്തി” എന്നു പ്രവാചകന്‍ മുഖേന ദൈവം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു.
Malayalam (ERV) WBTC Bible
ഹെരോദാവിന്‍റെ മരണം വരെ യോസേഫ് അവിടെ താമസിച്ചു. ഇങ്ങനെ കര്‍ത്താവ് പ്രവാചകനിലൂടെ പറഞ്ഞിരുന്നതിന്‍റെ അര്‍ത്ഥം മുഴുവനും വ്യക്തമാകത്തക്കവണ്ണം ഇതു സംഭവിച്ചു. കര്‍ത്താവ് ഇങ്ങനെ പറഞ്ഞിരുന്നു, څമിസ്രയീമില്‍നിന്നും പുറത്തുവരുവാന്‍ ഞാനെന്‍റെ പുത്രനെ വിളിച്ചു. ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
Malayalam 1992 MBSI
ഹെരോദാവിന്റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു“മിസ്രയീമില്‍ നിന്നു ഞാന്‍ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകുവാൻ ഇടവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെരോദാവിന്‍റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു: “മിസ്രയീമില്‍നിന്നു ഞാന്‍ എന്‍റെ മകനെ വിളിച്ചുവരുത്തി” എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.
Malayalam Bible POC-ML 2013
ഹേറോദേസിന്‍െറ മരണംവരെ അവിടെ വസിച്ചു. ഈജിപ്‌തില്‍നിന്നു ഞാന്‍ എന്‍െറ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ്‌ അരുളിച്ചെയ്‌തതു പൂര്‍ത്തിയാകാനാണ്‌ ഇതു സംഭവിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെരോദാവ് നാടുനീങ്ങുന്നതുവരെ അവർ അവിടെ താമസിച്ചു. “ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി” എന്ന് കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇങ്ങനെ നിവൃത്തിയായി.