Matthew 2:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെയെത്തി അദ്ദേഹം നസ്രെത്ത് എന്ന പട്ടണത്തില്‍ വാസമുറപ്പിച്ചു. “യേശു നസറായന്‍ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തത് അങ്ങനെ പൂര്‍ത്തിയായി.
Malayalam (ERV) WBTC Bible
യോസേഫ് നസറെത്ത് എന്ന ഗ്രാമത്തില്‍ പോയി താമസിച്ചു. ദൈവം പ്രവാചകനിലൂടെ പറഞ്ഞതുപോലെ ഇക്കാര്യങ്ങള്‍ സംഭവിച്ചു. ക്രിസ്തു നസറെയനെന്നു വിളിക്കപ്പെടുമെന്ന് ദൈവം പറഞ്ഞിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്ന് പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന്‍ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില്‍ ചെന്നു പാര്‍ത്തു.
Malayalam Bible POC-ML 2013
അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്‍വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, നസ്രത്ത്‌ എന്ന പട്ടണത്തില്‍ അവന്‍ ചെന്നുപാര്‍ത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ നസറെത്ത് എന്ന പട്ടണത്തിൽ ചെന്നു താമസിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ ദൈവം അരുളിച്ചെയ്തത് ഇപ്രകാരം നിറവേറി.