Matthew 20:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുന്നതിനു വേലക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട തോട്ടമുടമസ്ഥനോടു തുല്യമത്രേ സ്വര്‍ഗരാജ്യം.
Malayalam (ERV) WBTC Bible
""ഒരു ഭൂവുടമയോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. അയാള്‍ അവിടെ മുന്തിരികൃഷി നടത്തി. ഒരു പ്രഭാതത്തില്‍ അയാള്‍ അവിടെ ചിലരെ ജോലിക്കായി അന്വേഷിച്ചു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
Malayalam 1992 MBSI
“സ്വര്‍ഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലര്‍ച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന് അതിരാവിലെ പുറപ്പെട്ട ഭൂവുടമയോട് സദൃശം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്വര്‍ഗരാജ്യം തന്‍റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലര്‍ച്ചയ്ക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
Malayalam Bible POC-ML 2013
സ്വര്‍ഗരാജ്യം, തന്‍െറ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്‌ഥനു സദൃശം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“തന്റെ മുന്തിരിത്തോപ്പിലേക്ക് കൂലിവേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട ഒരു ഭൂവുടമയോട് സ്വർഗരാജ്യത്തെ ഉപമിക്കാം.