Matthew 20:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദ്യം പണിക്കു വന്നവര്‍ കൂലി വാങ്ങാന്‍ ചെന്നപ്പോള്‍ തങ്ങള്‍ക്കു കൂടുതല്‍ കിട്ടുമെന്ന് ഓര്‍ത്തു. എന്നാല്‍ അവര്‍ക്കും ഓരോ ദിനാര്‍മാത്രമാണു കൊടുത്തത്.
Malayalam (ERV) WBTC Bible
പിന്നീട് ആദ്യം വന്നവരെത്തി. തങ്ങള്‍ക്കു മറ്റുള്ളവരെക്കാള്‍ കൂടുതല്‍ കിട്ടുമെന്നവര്‍ കരുതി. പക്ഷേ അവര്‍ക്കും ഒരു നാണയം വീതമേ കിട്ടിയുള്ളു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി.
Malayalam 1992 MBSI
മുമ്പന്മാര്‍ വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഔരോ വെള്ളിക്കാശു കിട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശ് കിട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുമ്പന്മാര്‍ വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഓരോ വെള്ളിക്കാശു കിട്ടി.
Malayalam Bible POC-ML 2013
തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആദ്യംവന്നവർ തങ്ങളുടെ കൂലി വാങ്ങാൻ ചെന്നപ്പോൾ, അവർക്ക് കൂടുതൽ ലഭിക്കും എന്നാശിച്ചു. എന്നാൽ, അവർക്കും ഓരോ ദിനാറാണ് കൂലിയായി ലഭിച്ചത്.