Matthew 20:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ കൂലി വാങ്ങിക്കൊണ്ടു പൊയ്‍ക്കൊള്ളുക; നിനക്കു തന്നിടത്തോളംതന്നെ അവസാനം വന്ന ഇവനും നല്‌കണമെന്നതാണ് എന്‍റെ ഇഷ്ടം.
Malayalam (ERV) WBTC Bible
അതിനാല്‍ നിന്‍റെ കൂലിയും വാങ്ങിപ്പോകുക. അവസാനം വന്നവനും നിനക്കും ഒരേ കൂലി നല്‍കാനാണു ഞാനാഗ്രഹിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു.
Malayalam 1992 MBSI
നിന്റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാന്‍ എനിക്കു മനസ്സു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റേത് വാങ്ങി പൊയ്ക്കൊൾക; നിനക്ക് തന്നതുപോലെ ഈ ഒടുവിൽ വന്നവനും കൊടുക്കുക എന്നത് എന്റെ ഇഷ്ടമാണ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ ഈ പിമ്പനും കൊടുപ്പാന്‍ എനിക്കു മനസ്സ്.
Malayalam Bible POC-ML 2013
നിനക്ക്‌ അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ്‌ എനിക്കിഷ്‌ടം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ പ്രതിഫലം വാങ്ങി പൊയ്ക്കൊള്ളൂ. നിനക്കുതന്ന വേതനംതന്നെ ഏറ്റവും ഒടുവിൽവന്ന കൂലിക്കാരനും നൽകുക എന്നത് എന്റെ ഇഷ്ടമാണ്.