Matthew 20:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിങ്ങള്‍ക്ക് എന്താണു വേണ്ടത്?” എന്ന് യേശു അവരോടു ചോദിച്ചു. അവര്‍ പറഞ്ഞു: “അങ്ങു രാജാവാകുമ്പോള്‍ എന്‍റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ അവിടുത്തെ വലത്തും അപരന്‍ ഇടത്തും ഇരിക്കുവാന്‍ കല്പിച്ചരുളണമേ.”
Malayalam (ERV) WBTC Bible
യേശു ചോദിച്ചു, ""നിനക്കെന്താണു വേണ്ടത്?ڈ അവള്‍ പറഞ്ഞു, ""എന്‍റെ ഒരു മകനെ നിന്‍റെ രാജ്യത്ത് നിന്‍റെ വലതു വശത്തും മറ്റേ മകനെ ഇടതുവശത്തും ഇരുത്താമെന്ന് വാക്കു തരിക.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിനക്കു എന്തു വേണം എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
Malayalam 1992 MBSI
“നിനക്കു എന്തു വേണം” എന്നു അവന്‍ അവളോടു ചോദിച്ചു. അവള്‍ അവനോടുഈ എന്റെ പുത്രന്മാര്‍ ഇരുവരും നിന്റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിനക്ക് എന്ത് വേണം എന്നു യേശു അവളോട് ചോദിച്ചു. അവൾ അവനോട്: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ കല്പിക്കണമേ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിനക്ക് എന്തു വേണം എന്ന് അവന്‍ അവളോടു ചോദിച്ചു. അവള്‍ അവനോട്: ഈ എന്‍റെ പുത്രന്മാര്‍ ഇരുവരും നിന്‍റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്‍റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ അവളോടു ചോദിച്ചു: നിനക്ക്‌ എന്താണു വേണ്ടത്‌? അവള്‍ പറഞ്ഞു: നിന്‍െറ രാജ്യത്തില്‍ എന്‍െറ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്‍െറ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്താണ് നിന്റെ ആഗ്രഹം?” യേശു ചോദിച്ചു. “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ട് പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരുത്തണമേ,” എന്ന് അവൾ അപേക്ഷിച്ചു.