Matthew 20:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവിടെനിന്ന് അവരെ വിളിച്ചു. “നിങ്ങള്‍ക്കു ഞാന്‍ എന്തുചെയ്തു തരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.
Malayalam (ERV) WBTC Bible
യേശു നിന്ന് അന്ധരോടു ചോദിച്ചു, ""ഞാന്‍ നിങ്ങള്‍ക്കായി എന്താണു ചെയ്യേണ്ടത്?ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
Malayalam 1992 MBSI
യേശു നിന്നു അവരെ വിളിച്ചു“ഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്യേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു” എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യേണമെന്ന് നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു നിന്ന് അവരെ വിളിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
യേശു അവിടെ നിന്ന്‌ അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ടിട്ട് യേശു നിന്നു. അവരെ വിളിച്ച്, “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.