Matthew 20:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ആര്‍ദ്രചിത്തനായി അവരുടെ കണ്ണുകളില്‍ തൊട്ടു. തല്‍ക്ഷണം അവര്‍ കാഴ്ചപ്രാപിച്ച് അവിടുത്തെ അനുഗമിച്ചു.
Malayalam (ERV) WBTC Bible
യേശുവിനു അവരോടു അനുകന്പ തോന്നി. അവന്‍ അവരുടെ കണ്ണുകളില്‍ തൊട്ടപ്പോള്‍ അവര്‍ക്കു കാണാറായി. അവര്‍ യേശുവിനെ പിന്തുടര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
Malayalam 1992 MBSI
യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവര്‍ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണ് തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു: ഉടനെ അവര്‍ കാഴ്ച പ്രാപിച്ച്, അവനെ അനുഗമിച്ചു.
Malayalam Bible POC-ML 2013
യേശു ഉള്ളലിഞ്ഞ്‌ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. തത്‌ക്‌ഷണം അവര്‍ക്കു കാഴ്‌ചകിട്ടി. അവരും അവനെ അനുഗമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുവിന് സഹതാപം തോന്നി, അവിടന്ന് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു; അവർ അദ്ദേഹത്തെ അനുഗമിച്ചു.