Matthew 20:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഞ്ചു മണിയോടുകൂടി അയാള്‍ ചന്തസ്ഥലത്തു ചെന്നപ്പോള്‍ വേറെ ചിലര്‍ അവിടെ നില്‌ക്കുന്നതു കണ്ടിട്ട് ‘നിങ്ങള്‍ എന്തുകൊണ്ടാണ് ഇന്നു മുഴുവന്‍ മിനക്കെട്ടത്?’ എന്നു ചോദിച്ചു.
Malayalam (ERV) WBTC Bible
അഞ്ചു മണിയോടടുത്തപ്പോള്‍ അയാള്‍ വീണ്ടും ചന്തയിലേക്കു പോയി. വേറെ ചിലര്‍ അവിടെ നില്‍ക്കുന്നതു കണ്ടപ്പോള്‍ അയാള്‍ അവരോടു ചോദിച്ചു, څഎന്താണു നിങ്ങളിവിടെ ദിവസം മുഴുവനും വെറുതെ നില്‍ക്കുന്നത്?چ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
Malayalam 1992 MBSI
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നിലക്കുന്നതു കണ്ടിട്ടു; നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നിലക്കുന്നതു എന്തു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പതിനൊന്നാം മണി നേരത്തും ചെന്ന്, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ട്; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്ത് എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നില്ക്കുന്നതു കണ്ടിട്ടു: നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നില്ക്കുന്നത് എന്ത് എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നു വൈകുന്നേരം ഏകദേശം അഞ്ചുമണിക്കും അദ്ദേഹം പുറത്തുപോയപ്പോൾ മറ്റുചിലർ വെറുതേ നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരോട്, ‘നിങ്ങൾ പകൽമുഴുവൻ ഒരു പണിയും ചെയ്യാതെ ഇവിടെ വെറുതേ നിൽക്കുന്നത് എന്ത്?’ എന്നു ചോദിച്ചു.