Matthew 21:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്‍റെ പുത്രനു ഹോശന്നാ” എന്ന് ആര്‍ത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി.
Malayalam (ERV) WBTC Bible
യേശുവിന്‍റെ പ്രവര്‍ത്തികള്‍ മഹാപുരോഹിതരും ശാസ്ത്രിമാരും കണ്ടു. യേശു മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതും കുട്ടികള്‍ അവനെ ദൈവാലയത്തില്‍ വാഴ്ത്തുന്നതും അവര്‍ കണ്ടു. കുട്ടികള്‍ പറയുന്നുണ്ടായിരുന്നു, ""ദാവീദിന്‍റെ പുത്രനെ വാഴ്ത്തുവിന്‍ڈ ഇതെല്ലാം മഹാപുരോഹിതരെയും ശാസ്ത്രിമാരെയും ദേഷ്യപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;
Malayalam 1992 MBSI
എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവന്‍ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തില്‍ ആര്‍ക്കുംന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന് ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടതിനാൽ അമർഷം തോന്നി;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവന്‍ ചെയ്ത അദ്ഭുതങ്ങളെയും ദാവീദുപുത്രനു ഹോശന്നാ എന്നു ദൈവാലയത്തില്‍ ആര്‍ക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു:
Malayalam Bible POC-ML 2013
അവന്‍ ചെയ്‌ത വിസ്‌മയകരമായ പ്രവൃത്തികളെയും ദാവീദിന്‍െറ പുത്രനു ഹോസാന എന്ന്‌ ഉദ്‌ഘോഷിച്ച്‌ ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്‌ഞരും രോഷാകുലരായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി.