Matthew 21:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വഴിയരികില്‍ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്‍റെ അടുത്തു ചെന്നു. അതില്‍ ഇലപ്പടര്‍പ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോള്‍ അതിനോട് “മേലില്‍ ഒരിക്കലും നിന്നില്‍ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തല്‍ക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
Malayalam (ERV) WBTC Bible
അവന്‍ വഴിയോരത്ത് ഒരു അത്തിമരം കണ്ടു. യേശു തനിക്കു തിന്നാന്‍ അത്തിപ്പഴം കിട്ടുമോ എന്ന് ആ മരത്തില്‍ അന്വേഷിച്ചു. എന്നാല്‍ ആ മരത്തില്‍ ഇലകളല്ലാതെ ഒരു പഴം പോലുമുണ്ടായിരുന്നില്ല. അതിനാല്‍ യേശു ആ മരത്തോടു പറഞ്ഞു, ""ഇനി നീ ഒരിക്കലും കായ്ക്കില്ല.ڈ ഉടന്‍ തന്നെ ആ മരം ഉണങ്ങി നശിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി.
Malayalam 1992 MBSI
അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്; അടുക്കൽ ചെന്ന്, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്, അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍: ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.
Malayalam Bible POC-ML 2013
വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട് അവന്‍ അതിന്‍െറ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി.