Matthew 21:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാള്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതില്‍ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവല്‍മാടം നിര്‍മിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാള്‍ വിദേശത്തേക്കു പുറപ്പെട്ടു.
Malayalam (ERV) WBTC Bible
""ഈ കഥ ശ്രദ്ധിക്കുക; ഒരിടത്ത് ഒരാള്‍ക്കു കുറെ വയലുണ്ടായിരുന്നു, അയാളതില്‍ മുന്തിരി നട്ടു. അയാള്‍ വയലിനു ചുറ്റും മതിലു കെട്ടി. അതിനുള്ളില്‍ ഒരു മുന്തിരിച്ചക്കും സ്ഥാപിച്ചു. എന്നിട്ട് അയാള്‍ ഒരു കാവല്‍മാടവും പണിതു. അയാള്‍ ആ തോട്ടം ചില കര്‍ഷകര്‍ക്കു പാട്ടത്തി നു കൊടുത്തു. എന്നിട്ടയാള്‍ ഒരു യാത്ര പുറപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
Malayalam 1992 MBSI
മറ്റൊരു ഉപമ കേള്‍പ്പിന്‍. ഗൃഹസ്ഥനായോരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതില്‍ ചകൂ കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റൊരു ഉപമ കേൾക്കുവിൻ ധാരാളം ഭൂപ്രദേശമുള്ള ഒരു മനുഷ്യനുണ്ടായിരുന്നു അവൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന് വേലികെട്ടി, അതിൽ ചക്ക് കുഴിച്ചിട്ട്, ഗോപുരവും പണിതു; പിന്നെ മുന്തിരി കൃഷിക്കാർക്ക് പാട്ടത്തിന് ഏല്പിച്ചിട്ട് മറ്റൊരു ദേശത്തുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റൊരു ഉപമ കേള്‍പ്പിന്‍. ഗൃഹസ്ഥനായോരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിനു വേലി കെട്ടി, അതില്‍ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ടു പരദേശത്തു പോയി.
Malayalam Bible POC-ML 2013
മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്‌ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്‌ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്‌തു. അനന്തരം അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട്‌ അവന്‍ പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി.