Matthew 21:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു കയറിയിരുന്നു; ജനാവലി അവരുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു.
Malayalam (ERV) WBTC Bible
അവന്‍ യെരൂശലേമിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചു. അനേകം പേര്‍ അവന്‍റെ വഴിയില്‍ തങ്ങളുടെ മേലങ്കികള്‍ വിരിച്ചു. മറ്റു ചിലര്‍ മരച്ചില്ലകളൊടിച്ച് വഴിയില്‍ വിരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.
Malayalam 1992 MBSI
പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചുമറ്റു ചിലര്‍ വൃകഷങ്ങളില്‍ നിന്നു കൊമ്പു വെട്ടി വഴിയില്‍ വിതറി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരുഷാരത്തിൽ പലരും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റുള്ളവർ വൃക്ഷങ്ങളിൽ നിന്നു കൊമ്പുകൾ വെട്ടി വഴിയിൽ വിതറി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു; മറ്റു ചിലര്‍ വൃക്ഷങ്ങളില്‍നിന്നു കൊമ്പു വെട്ടി വഴിയില്‍ വിതറി.
Malayalam Bible POC-ML 2013
ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്‌ഷങ്ങളില്‍ നിന്നു ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയും ചെയ്തു.