Matthew 21:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചിലര്‍ മരച്ചില്ലകള്‍ വെട്ടിവിതറി. മുമ്പിലും പിമ്പിലും നടന്ന ജനക്കൂട്ടം “ദാവീദിന്‍റെ പുത്രനു ഹോശന്നാ!” കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍! അത്യുന്നതങ്ങളില്‍ ഹോശന്നാ!” എന്ന് ആര്‍ത്തുവിളിച്ചു.
Malayalam (ERV) WBTC Bible
ചിലര്‍ യേശുവിനു മുന്പേ നടക്കുകയായിരുന്നു. ചിലര്‍ പിറകേയും. അവര്‍ വിളിച്ചു പറഞ്ഞു, ""ദാവീദിന്‍റെ പുത്രനെ വാഴ്ത്തുക. കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ വാഴ്ത്തുവിന്‍.ڈ സങ്കീര്‍ത്തനങ്ങള്‍ 118:26
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
Malayalam 1992 MBSI
മുന്നും പിന്നും നടന്ന പുരുഷാരംദാവീദ് പുത്രന്നു ഹോശന്നാ; കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുമ്പിലും പിമ്പിലും നടന്നിരുന്ന പുരുഷാരം: ദാവീദ് പുത്രന് ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദുപുത്രനു ഹോശന്നാ; കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്ന് ആര്‍ത്തുകൊണ്ടിരുന്നു.
Malayalam Bible POC-ML 2013
യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്‍െറ പുത്രനു ഹോസാന! കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം, “ദാവീദുപുത്രന് ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു.