Matthew 22:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്തശേഷം മരിച്ചു. അയാള്‍ക്കു സന്തതി ഇല്ലായ്കയാല്‍ അയാളുടെ സഹോദരന്‍ ആ വിധവയെ വിവാഹം ചെയ്തു.
Malayalam (ERV) WBTC Bible
ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം കഴിച്ചു. പക്ഷേ കുട്ടികളില്ലാതെ മരിച്ചു. അതിനാല്‍ അയാളുടെ സഹോദരന്‍ ആ സ്ത്രീയെ വിവാഹം കഴിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.
Malayalam 1992 MBSI
എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യ സഹോദരന്റേതായിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്‍റെ ഭാര്യയെ സഹോദരനു വിട്ടേച്ചു.
Malayalam Bible POC-ML 2013
ഞങ്ങളുടെയിടയില്‍ ഏഴു സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്‌തു. സന്താനമില്ലാതെ ഭാര്യയെ സഹോദരനു വിട്ടുകൊണ്ട്‌ അവന്‍ മരണമടഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ ഇടയിൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. ആ വിധവ രണ്ടാമന്റെ ഭാര്യയായിത്തീർന്നു.