Matthew 22:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “വേദലിഖിതങ്ങളും ദൈവത്തിന്‍റെ ശക്തിയും നിങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ട് നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
Malayalam (ERV) WBTC Bible
യേശു ഉത്തരം പറഞ്ഞു, ""നിങ്ങള്‍ക്കു മനസ്സിലാവില്ല. തിരുവെഴുത്തുകളില്‍ എന്താണു പറയുന്നതെന്നു നിങ്ങള്‍ക്കറിയില്ല. ദൈവത്തിന്‍റെ ശക്തിയെപ്പറ്റിയും നിങ്ങള്‍ക്കറിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
Malayalam 1992 MBSI
അതിന്നു യേശു ഉത്തരം പറഞ്ഞതു“നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് യേശു ഉത്തരം പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ട് തെറ്റിപ്പോകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു യേശു ഉത്തരം പറഞ്ഞതു: നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
Malayalam Bible POC-ML 2013
യേശു മറുപടി പറഞ്ഞു: വിശുദ്‌ധലിഖിതങ്ങളോ ദൈവത്തിന്‍െറ ശക്‌തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്.