Matthew 23:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ധന്മാരേ! മൂഢന്മാരേ! ഏതാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്? സ്വര്‍ണമോ, സ്വര്‍ണത്തെ വിശുദ്ധീകരിക്കുന്ന ദേവാലയമോ?
Malayalam (ERV) WBTC Bible
അന്ധരായ വിഡ്ഢികളേ, ഏതാണ് മഹനീയം: സ്വര്‍ണ്ണമോ? ദൈവാലയമോ? ദൈവാലയം സ്വര്‍ണ്ണത്തെ വിശുദ്ധമാക്കുന്നു. അതിനാല്‍ ദൈവാലയമാണ് മഹനീയം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
Malayalam 1992 MBSI
യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നു നിങ്ങള്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുരുടരായ മൂഢന്മാരേ, ഏത് വലിയത്? സ്വർണ്ണമോ സ്വർണ്ണത്തെ വിശുദ്ധീകരിച്ച മന്ദിരമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൂഢന്മാരും കുരുടന്മാരുമായുള്ളോരേ, ഏതു വലിയത്? സ്വര്‍ണമോ സ്വര്‍ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
Malayalam Bible POC-ML 2013
അന്‌ധരും മൂഢരുമായവരേ, ഏതാണു വലുത്‌? സ്വര്‍ണമോ സ്വര്‍ണത്തെ പവിത്രമാക്കുന്ന ദേവാലയമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ധന്മാരേ, ഭോഷന്മാരേ, ഏതാണ് ശ്രേഷ്ഠം? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ?