Matthew 23:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുവന്‍ യാഗപീഠത്തെച്ചൊല്ലി സത്യംചെയ്താല്‍ സാരമില്ലെന്നും യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന വഴിപാടിനെച്ചൊല്ലി സത്യംചെയ്താല്‍ അതു നിറവേറ്റുവാന്‍ അവനു ബാധ്യതയുണ്ടെന്നും നിങ്ങള്‍ പഠിപ്പിക്കുന്നു.
Malayalam (ERV) WBTC Bible
[*]
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു.
Malayalam 1992 MBSI
കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല; അതിന്മേലുള്ള വഴിപാടിനാൽ സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിനു ബാധ്യസ്ഥൻ എന്നു നിങ്ങൾ പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നു നിങ്ങള്‍ പറയുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ പറയുന്നു: ഒരുവന്‍ ബലിപീഠത്തെക്കൊണ്ട്‌ ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ ബലിപീഠത്തിലെ കാഴ്‌ചവസ്‌തുവിനെക്കൊണ്ട്‌ ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരെങ്കിലും, ‘യാഗപീഠത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും അതിന്മേലുള്ള വഴിപാടിനെക്കൊണ്ട് ആണയിട്ടാൽ അയാളതു നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും’ നിങ്ങൾ പറയുന്നു.