Matthew 23:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ധനായ പരീശാ, ആദ്യം പാത്രത്തിന്‍റെ അകം വെടിപ്പാക്കുക. അപ്പോള്‍ പുറവും വെടിപ്പായിക്കൊള്ളും.
Malayalam (ERV) WBTC Bible
അന്ധരായ പരീശന്മാരേ, ആദ്യം ചഷകങ്ങളുടെ അകം വൃത്തിയാക്കുക. അപ്പോള്‍ അവയുടെ പുറം താനേ വൃത്തിയായിക്കൊള്ളും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
Malayalam 1992 MBSI
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുരുടനായ പരീശനേ, മുമ്പെ പാനപാത്രതാലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുരുടനായ പരീശനേ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിനു മുമ്പേ അവയുടെ അകം വെടിപ്പാക്കുക.
Malayalam Bible POC-ML 2013
അന്‌ധനായ ഫരിസേയാ, പാനപാത്രത്തിന്‍െറയും ഭക്‌ഷണപാത്രത്തിന്‍െറയും പുറംകൂടി ശുദ്‌ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്‌ധിയാക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ധനായ പരീശാ, ആദ്യം പാനപാത്രത്തിന്റെയും തളികയുടെയും അകത്തുള്ളത് ശുദ്ധമെന്ന് ഉറപ്പുവരുത്തുക; അപ്പോൾ പുറവും ശുദ്ധമായിത്തീരും.