Matthew 23:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘പൂര്‍വികരുടെ കാലത്ത് ഞങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ അവര്‍ ചെയ്തതുപോലെ ചെയ്യുകയോ പ്രവാചകന്മാരെ വധിക്കുന്നതില്‍ പങ്കാളികളാകുകയോ ചെയ്യുകയില്ലായിരുന്നു’ എന്നു നിങ്ങള്‍ പറയുന്നു.
Malayalam (ERV) WBTC Bible
എന്നിട്ട് നിങ്ങള്‍ പറയുന്നു, څഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ഞങ്ങള്‍ ജീവിച്ചിരുന്നുവെങ്കില്‍ ഈ പ്രവാചകരെ കൊല്ലുന്നതില്‍ ഞങ്ങള്‍ പങ്കു വഹിക്കില്ലായിരുന്നു.چ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
Malayalam 1992 MBSI
അങ്ങനെ നിങ്ങള്‍ പ്രവാചകന്മാരെ കൊന്നവരുടെ മക്കള്‍ എന്നു നിങ്ങള്‍ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയിക്കുന്നതിൽ അവരോട് കൂടെ പങ്കാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കില്‍ പ്രവാചകന്മാരെ കൊല്ലുന്നതില്‍ കൂട്ടാളികള്‍ ആകയില്ലായിരുന്നു എന്നു പറയുന്നു.
Malayalam Bible POC-ML 2013
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്‍മാരുടെ രക്‌തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഞങ്ങളുടെ പിതൃക്കളുടെ കാലത്തായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതെങ്കിൽ പ്രവാചകരുടെ രക്തം ചൊരിയിക്കുന്നതിൽ ഞങ്ങൾ പങ്കുകാരാകുകയില്ലായിരുന്നു’ എന്നും നിങ്ങൾ പറയുന്നു.