Matthew 23:31 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങള്‍ ആണ് നിങ്ങള്‍ എന്ന് യഥാര്‍ഥത്തില്‍ സമ്മതിക്കുകയാണു ചെയ്യുന്നത്.
Malayalam (ERV) WBTC Bible
പ്രവാചകരെ കൊല്ലുന്നവരുടെ പിന്മുറക്കാരാണു ഞങ്ങളെന്നു നിങ്ങള്‍ തന്നെ തെളിയിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
Malayalam 1992 MBSI
പിതാക്കന്മാരുടെ അളവു നിങ്ങള്‍ പൂരിച്ചു കൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ നിങ്ങള്‍ പ്രവാചകന്മാരെ കൊന്നവരുടെ മക്കള്‍ എന്നു നിങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നുവല്ലോ.
Malayalam Bible POC-ML 2013
അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ, പ്രവാചകരെ കൊന്നവരുടെ പിൻഗാമികളെന്നു നിങ്ങൾതന്നെ നിങ്ങൾക്കെതിരായി സാക്ഷ്യം പറയുന്നു.