Matthew 23:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ. അവര്‍ ഭാരമേറിയതും ദുര്‍വഹവുമായ ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ കെട്ടിവയ്‍ക്കുന്നു. എന്നാല്‍ ഒരു ചെറുവിരല്‍കൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുവാന്‍ അവര്‍ക്കു മനസ്സില്ല.
Malayalam (ERV) WBTC Bible
മനുഷ്യര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കടുത്ത ചട്ടങ്ങള്‍ അവരുണ്ടാക്കുന്നു. ആ ചട്ടങ്ങളെല്ലാം മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്നു. പക്ഷേ അവയിലൊന്നുപോലും അനുസരിക്കാന്‍ അവര്‍ ശ്രമിക്കാറില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.
Malayalam 1992 MBSI
അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കെണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കും മനസ്സില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതെ അവർ ചുമക്കുവാൻ വഹിയാത്ത ഘനമുള്ള ഭാരങ്ങളെ കെട്ടി മനുഷ്യരുടെ തോളിൽ വെയ്ക്കുന്നു; എങ്കിലും ഒരു വിരൽ കൊണ്ടുപോലും അവയെ വഹിക്കുവാൻ അവർക്ക് മനസ്സില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വയ്ക്കുന്നു; ഒരു വിരല്‍കൊണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കു മനസ്സില്ല.
Malayalam Bible POC-ML 2013
അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഭാരമുള്ളതും ചുമക്കാൻ വളരെ പ്രയാസമുള്ളതുമായ ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് അവർക്കില്ല.