Matthew 23:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ പ്രവൃത്തികളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. നോക്കൂ, വേദമന്ത്രങ്ങള്‍ എഴുതിയ അവരുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും
Malayalam (ERV) WBTC Bible
""അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് എല്ലാം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രമാണ്. തിരുവെഴുത്തുകള്‍ നിറച്ച പെട്ടികള്‍ അവര്‍ ചുമന്നുകൊണ്ടു നടക്കുന്നു. അവര്‍ ആ പെട്ടികള്‍ വലുതാക്കി വലുതാക്കി വരുന്നു. ആളുകള്‍ കാണത്തക്കവിധം നീണ്ട പ്രാര്‍ത്ഥനാക്കുപ്പായങ്ങള്‍ ധരിച്ചു നീണ്ട പ്രാര്‍ത്ഥനകള്‍ അവര്‍ നടത്തുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.
Malayalam 1992 MBSI
അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നതു; തങ്ങളുടെ നെറ്റിപ്പട്ടവീതിയാക്കി വസ്ത്രത്തിന്റെ അരികുകൾ വലുതാക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിനത്രേ ചെയ്യുന്നത്; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.
Malayalam Bible POC-ML 2013
മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ്‌അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്‌ത്രത്തിന്‍െറ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി മാത്രമാണ് അവർ എല്ലാം ചെയ്യുന്നത്. അവർ അവരുടെ വേദപ്പട്ടകൾക്കു വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നു.