Matthew 24:45 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വിശ്വസ്തനും വിവേകിയുമായ ദാസന്‍ ആരാണ്? വീട്ടുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനും വീട്ടിലുള്ളവര്‍ക്ക് യഥാവസരം ഭക്ഷണം കൊടുക്കുന്നതിനും യജമാനന്‍ നിയമിച്ച വിശ്വസ്തനും വിവേകിയുമായ ദാസന്‍ ആരാണ്?
Malayalam (ERV) WBTC Bible
""ആരാണ് വിശ്വസ്തനും ബുദ്ധിമാനുമായ ദാസന്‍? മറ്റു ദാസന്മാര്‍ക്ക് യഥാസമയം ഭക്ഷണം കൊടുക്കുവാന്‍ യജമാനന്‍ ഒരു ദാസനെ ഏല്പിക്കുന്നു. യജമാനന്‍ ആ ജോലി വിശ്വാസപൂര്‍വ്വം ഏല്പിക്കുന്ന ദാസന്‍ ആരാണ്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
Malayalam 1992 MBSI
എന്നാല്‍ യജമാനന്‍ തന്റെ വീട്ടുകാര്‍ക്കും തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേല്‍ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന്‍ ആര്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്ക് തത്സമയത്ത് ഭക്ഷണം കൊടുക്കേണ്ടതിന് അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ യജമാനന്‍ തന്‍റെ വീട്ടുകാര്‍ക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന് അവരുടെമേല്‍ ആക്കിവച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന്‍ ആര്‍?
Malayalam Bible POC-ML 2013
തന്‍െറ ഭവനത്തിലുള്ളവര്‍ക്ക്‌ കൃത്യസമയത്തു ഭക്‌ഷണം കൊടുക്കാന്‍യജമാനന്‍ നിയോഗിച്ചവിശ്വസ്‌തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?