Matthew 25:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“സ്വര്‍ഗരാജ്യം ഇതുപോലെയാണ്. ഒരാള്‍ ഒരു ദീര്‍ഘയാത്രയ്‍ക്കു പുറപ്പെട്ടപ്പോള്‍ ദാസന്മാരെ വിളിച്ച് തന്‍റെ സമ്പാദ്യം അവരെ ഏല്പിച്ചു.
Malayalam (ERV) WBTC Bible
""ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്ന ഒരാളെപ്പോലെയാണു സ്വര്‍ഗ്ഗരാജ്യം. പോകും മുന്പ് അയാള്‍ തന്‍റെ ദാസന്മാരോടു സംസാരിച്ചു. താന്‍ പോകുന്പോള്‍ തന്‍റെ സാധനങ്ങള്‍ സംരക്ഷിക്കണമെന്ന് അയാള്‍ അവരോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
Malayalam 1992 MBSI
ഒരു മനുഷ്യന്‍ പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു മനുഷ്യൻ വിദേശത്തു പോകുമ്പോൾ തന്റെ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു മനുഷ്യന്‍ പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്‍റെ സമ്പത്ത് അവരെ ഏല്പിച്ചു.
Malayalam Bible POC-ML 2013
ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ ഭൃത്യന്‍മാരെ വിളിച്ച്‌ തന്‍െറ സമ്പത്ത്‌ അവരെ ഭരമേല്‍പിച്ചതുപോലെയാണ്‌ സ്വര്‍ഗരാജ്യം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.