Matthew 25:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഞ്ചു താലന്തു ലഭിച്ചവന്‍ അഞ്ചുകൂടി കൊണ്ടുവന്ന് തന്‍റെ യജമാനന്‍റെ മുമ്പില്‍ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’
Malayalam (ERV) WBTC Bible
അഞ്ചു സഞ്ചി പണം കിട്ടിയവന്‍ അഞ്ചെണ്ണം കൂടി യജമാനനു കാഴ്ച വച്ചു. അവന്‍ പറഞ്ഞു, څയജമാനനേ, അഞ്ചു സഞ്ചി പണമാണ് അങ്ങ് എന്നെ സൂക്ഷിക്കാന്‍ ഏല്പിച്ചത്. ഞാനതുകൊണ്ട് അഞ്ചുകൂടി സന്പാദിച്ചു.چ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നുയജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഞ്ച് താലന്ത് ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ച് താലന്ത് കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ച് താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ച് താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്‌, അഞ്ചു കൂടി സമര്‍പ്പിച്ച്‌,യജ മാനനേ, നീ എനിക്ക്‌ അഞ്ചു താലന്താണല്ലോ നല്‍കിയത്‌. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.