Matthew 26:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു പറഞ്ഞു: “നിങ്ങള്‍ നേരേ നഗരത്തില്‍ ചെന്ന് ‘എന്റെ സമയം അടുത്തിരിക്കുന്നു; നിങ്ങളുടെ വീട്ടിലാണു ഞാന്‍ ശിഷ്യന്മാരോടുകൂടി പെസഹ ആചരിക്കുന്നത്’ എന്നു ഗുരു പറയുന്നു എന്ന് ഇന്നയാളിനോട് പറയണം.”
Malayalam (ERV) WBTC Bible
യേശു പറഞ്ഞു, ""പട്ടണത്തിലേക്കു പോകുക. ഞാനറിയുന്ന ഒരാളുടെ അടുത്തു ചെല്ലുക. ഗുരു പറയുന്നതായി അയാളോടു പറയുക, څതിരഞ്ഞെടുത്ത സമയമടുത്തിരിക്കുന്നു. ഞാന്‍ എന്‍റെ ശിഷ്യന്മാരോടു കൂടി നിന്‍റെ വീട്ടില്‍ പെസഹാഭക്ഷണം കഴിക്കും.چڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ പറഞ്ഞതു: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.
Malayalam 1992 MBSI
അതിന്നു അവന്‍ പറഞ്ഞതു“നിങ്ങള്‍ നഗരത്തില്‍ ഇന്നവന്റെ അടുക്കല്‍ ചെന്നുഎന്റെ സമയം അടുത്തിരിക്കുന്നു; ഞാന്‍ എന്റെ ശിഷ്യരുമായി നിന്റെ അടുക്കല്‍ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്‍.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഒരുവന്റെ അടുക്കൽ ചെന്ന്: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറയുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍ പറഞ്ഞത്: നിങ്ങള്‍ നഗരത്തില്‍ ഇന്നവന്റെ അടുക്കല്‍ ചെന്ന്: എന്റെ സമയം അടുത്തിരിക്കുന്നു; ഞാന്‍ എന്റെ ശിഷ്യരുമായി നിന്റെ അടുക്കല്‍ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്‍.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: ഗുരു പറയുന്നു, എന്‍െറ സമയം സമാഗതമായി; ഞാന്‍ എന്‍െറ ശിഷ്യന്‍മാരോടുകൂടെ നിന്‍െറ വീട്ടില്‍ പെസഹാ ആചരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് യേശു, “നിങ്ങൾ പട്ടണത്തിൽ, ഞാൻ പറയുന്ന വ്യക്തിയുടെ അടുക്കൽ ചെന്ന്, ‘ഗുരു പറയുന്നു, എന്റെ സമയം അടുത്തെത്തിയിരിക്കുന്നു. ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ഭവനത്തിലാണ് എന്നു പറയുക’ ” എന്നു പറഞ്ഞു.