Matthew 26:51 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്‍റെ കാത് അറ്റുപോയി.
Malayalam (ERV) WBTC Bible
ഇതു നടക്കുന്പോള്‍ യേശുവിനോടൊപ്പമുണ്ടായിരുന്ന ഒരാള്‍ വാള്‍ വലിച്ചൂരി മഹാപുരോഹിതന്‍റെ ദാസന്‍റെ ചെവിക്കു വെട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
Malayalam 1992 MBSI
യേശു അവനോടു“വാള്‍ ഉറയില്‍ ഇടുക; വാള്‍ എടുക്കുന്നവര്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യേശുവിനോടുകൂടെ ഉള്ളവരില്‍ ഒരുവന്‍ കൈനീട്ടി വാള്‍ ഊരി, മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ കാത് അറുത്തു.
Malayalam Bible POC-ML 2013
യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്‍െറ സേവകനെ വെട്ടി, അവന്‍െറ ചെവി ഛേദിച്ചുകളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈനീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി; അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.