Matthew 26:58 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പത്രോസ് അല്പം അകലെ മാറി മഹാപുരോഹിതന്‍റെ അരമനയുടെ അങ്കണംവരെ യേശുവിനെ പിന്തുടര്‍ന്നു. അദ്ദേഹം അകത്തുകടന്ന് അവസാനം എന്താണെന്നറിയുന്നതിനായി ചേവകരോടുകൂടി ഇരുന്നു.
Malayalam (ERV) WBTC Bible
യേശുവിനെ പിന്തുടര്‍ന്നിരുന്നെങ്കിലും പത്രൊസ് അവന്‍റെയടുത്തേക്കു വന്നില്ല. മഹാപുരോഹിതന്‍റെ വീട്ടുമുറ്റംവരെ അവന്‍ വന്നു. അവന്‍ മുറ്റത്ത് കടന്ന് കാവല്‍ക്കാരോടൊത്തിരുന്ന് സംഭവിക്കാന്‍ പോകുന്നത് കാണാന്‍ ആഗ്രഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്നു, അകത്തു കടന്നു അവസാനം കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു
Malayalam 1992 MBSI
മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ പത്രൊസ് ദൂരത്ത് നിന്നും പിൻതുടർന്നു മഹാപുരോഹിതന്റെ അരമനയോളം ചെന്ന്, അകത്ത് കടന്ന് അവസാനം എന്താകും എന്ന് കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ പത്രൊസ് ദൂരവേ മഹാപുരോഹിതന്‍റെ അരമനയോളം പിന്‍ചെന്ന്, അകത്തു കടന്ന് അവസാനം കാണ്‍മാന്‍ സേവകന്മാരോടുകൂടി ഇരുന്നു.
Malayalam Bible POC-ML 2013
പ്രധാനപുരോഹിതന്‍െറ മുറ്റംവരെ പത്രോസ് അവനെ അല്‍പം ദൂരെയായി അനുഗമിച്ചു. അനന്തരം, അവന്‍ അകത്തുകടന്ന് അവസാനം എന്തെന്നു കാണാന്‍ പരിചാരകന്‍മാരോടുകൂടെ ഇരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ എത്തുന്നതുവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. പത്രോസ് അങ്കണത്തിനുള്ളിൽക്കടന്ന്, എന്ത് സംഭവിക്കും എന്നറിയാൻ കാത്ത് കാവൽക്കാരോടൊപ്പം ഇരുന്നു.