Matthew 26:60 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒട്ടുവളരെ കള്ളസ്സാക്ഷികള്‍ ഹാജരായെങ്കിലും പറ്റിയ തെളിവു ലഭിച്ചില്ല. ഒടുവില്‍ രണ്ടുപേര്‍ മുമ്പോട്ടുവന്നു, “ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയാമെന്ന് ഈ മനുഷ്യന്‍ പറഞ്ഞു” എന്നു മൊഴികൊടുത്തു.
Malayalam (ERV) WBTC Bible
കള്ളസാക്ഷികള്‍ പലരും വന്നു എങ്കിലും അവനെ കൊല്ലാന്‍പോന്ന യഥാര്‍ത്ഥകാരണങ്ങള്‍ കണ്ടുപിടിക്കാനായില്ല. അപ്പോള്‍ രണ്ടു പേര്‍ വന്നു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
Malayalam 1992 MBSI
ഒടുവില്‍ രണ്ടുപേര്‍ വന്നുദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്നു ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കള്ള സാക്ഷികൾ പലരും വന്നിട്ടും ഒത്തുവന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.
Malayalam Bible POC-ML 2013
പല കള്ളസാക്‌ഷികള്‍ വന്നെങ്കിലും അവര്‍ക്കു സാക്‌ഷ്യമൊന്നും കിട്ടിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കള്ളസ്സാക്ഷ്യവുമായി പലരും മുമ്പോട്ടുവന്നെങ്കിലും അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചില്ല. അവസാനം രണ്ടുപേർ മുന്നോട്ടുവന്ന്,