Matthew 26:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്പാത്രം നിറയെ വിലയേറിയ സുഗന്ധതൈലവുമായി അവിടുത്തെ സമീപിച്ച് അത് അവിടുത്തെ ശിരസ്സില്‍ പകര്‍ന്നു.
Malayalam (ERV) WBTC Bible
അവിടെ ഒരു സ്ത്രീ അവനെ സന്ദര്‍ശിച്ചു. അവളുടെ കയ്യില്‍ വിലപിടിപ്പുള്ള സുഗന്ധതൈലം നിറച്ച ഒരു കല്‍ഭരണിയുണ്ടായിരുന്നു. യേശു ആഹാരം കഴിച്ചുകൊണ്ടിരിക്കവേ അവള്‍ ആ തൈലം അവന്‍റെ തലയിലൊഴിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അതു അവന്റെ തലയിൽ ഒഴിച്ചു.
Malayalam 1992 MBSI
ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്കല്‍ഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവന്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ അതു അവന്റെ തലയില്‍ ഒഴിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ, വെൺകല്ലിൽ തീർത്ത ഭരണിയുമായി യേശുവിന്റെ അടുക്കൽ വന്നു, പരിമളതൈലം അവന്റെ തലയിൽ ഒഴിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്‍കല്‍ഭരണി എടുത്തുംകൊണ്ട് അവന്‍റെ അടുക്കെ വന്നു, അവന്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ അത് അവന്‍റെ തലയില്‍ ഒഴിച്ചു.
Malayalam Bible POC-ML 2013
വിലയേറിയ സുഗന്‌ധതൈലം നിറ ച്ചഒരു വെണ്‍കല്‍പാത്രവുമായി ഒരു സ്ത്രീ അവനെ സമീപിച്ചു. അവന്‍ ഭക്‌ഷണത്തിനിരിക്കുമ്പോള്‍, അവള്‍ തൈലം അവന്‍െറ ശിരസ്‌സില്‍ ഒഴിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു സ്ത്രീ ഒരു വെൺകൽഭരണിയിൽ വളരെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി അടുത്തുവന്ന്, ഭക്ഷണത്തിനിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശിരസ്സിൽ ഒഴിച്ചു.