Matthew 27:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ഞാന്‍ നിങ്ങള്‍ക്ക് ആരെ വിട്ടുതരണം? ബറബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?”
Malayalam (ERV) WBTC Bible
പീലാത്തൊസിന്‍റെ വസതിയില്‍ കൂടിയിരുന്നവരോട് അദ്ദേഹം ചോദിച്ചു, ""ഞാന്‍ നിങ്ങള്‍ക്കായി ഒരാളെ സ്വതന്ത്രനാക്കാം, ആരെ വേണം? ബറബ്ബാസിനെയോ അല്ല ക്രിസ്തു എന്നു വിളിക്കുന്ന യേശുവിനെയോ?ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു.
Malayalam 1992 MBSI
അവര്‍ കൂടിവന്നപ്പോള്‍ പീലാത്തൊസ് അവരോടുബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങള്‍ക്കു വിട്ടുതരേണം എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഒരുമിച്ചു കൂടിവന്നപ്പോൾ പീലാത്തോസ് അവരോട്: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്ക് വിട്ടുതരണം എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കൂടി വന്നപ്പോള്‍ പീലാത്തൊസ് അവരോട്: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങള്‍ക്കു വിട്ടുതരേണം എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
അതുകൊണ്ട്, അവര്‍ഒരുമിച്ചു കൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനം പീലാത്തോസിന്റെ അരമനാങ്കണത്തിൽ ഒരുമിച്ചുകൂടിയപ്പോൾ, പീലാത്തോസ് അവരോട്, “ബറബ്ബാസിനെയോ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെയോ; ഇവരിൽ ആരെയാണ് ഞാൻ നിങ്ങൾക്ക് മോചിപ്പിച്ചുതരേണ്ടത്?” എന്നു ചോദിച്ചു.