Matthew 27:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പീലാത്തോസ് ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സഹധര്‍മിണി ഒരു സന്ദേശം കൊടുത്തയച്ചു. അതില്‍ ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: “ആ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുത്; അദ്ദേഹത്തെ സംബന്ധിച്ചു കഴിഞ്ഞ രാത്രി കണ്ട സ്വപ്നം നിമിത്തം ഞാന്‍ വല്ലാതെ അസ്വസ്ഥയായിരിക്കുകയാണ്.”
Malayalam (ERV) WBTC Bible
നീതിപീഠത്തിലിരുന്നാണ് പീലാത്തൊസ് ഇതു പറഞ്ഞത്. അയാള്‍ അവിടെയിരിക്കെ അയാളുടെ ഭാര്യ ഒരു സന്ദേശം കൊടുത്തയച്ചു. ""അയാളെ ഒന്നും ചെയ്യരുത്. അയാള്‍ തെറ്റുകാരനല്ല. ഇന്നു ഞാനവനെ സംബന്ധിക്കുന്ന ഒരു സ്വപ്നം കണ്ടു. അതെന്നെ വല്ലാതെ കുഴക്കുന്നു.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
Malayalam 1992 MBSI
അവന്‍ ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അവന്റെ ഭാര്യ ആളയച്ചുആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുതു; അവന്‍ നിമിത്തം ഞാന്‍ ഇന്നു സ്വപ്നത്തില്‍ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ച്: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അവൻ നിമിത്തം ഞാൻ ഇന്ന് സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അവന്‍റെ ഭാര്യ ആളയച്ചു: ആ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുത്; അവന്‍ നിമിത്തം ഞാന്‍ ഇന്നു സ്വപ്നത്തില്‍ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
Malayalam Bible POC-ML 2013
മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുമ്പോള്‍, അവന്‍െറ ഭാര്യ അവന്‍െറ അടുത്തേക്ക്‌ ആളയച്ച്‌ അറിയിച്ചു: ആ നീതിമാന്‍െറ കാര്യത്തില്‍ ഇടപെടരുത്‌. അവന്‍ മൂലം സ്വപ്‌നത്തില്‍ ഞാന്‍ ഇന്നു വളരെയേറെ ക്‌ളേശിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി ഒരു സന്ദേശം കൊടുത്തയച്ചു: “നിരപരാധിയായ ആ മനുഷ്യന്റെ കാര്യത്തിൽ ഇടപെടരുത്. ഇന്ന് അദ്ദേഹംനിമിത്തം ഞാൻ സ്വപ്നത്തിൽ വളരെ അസ്വസ്ഥയായി.”