Matthew 27:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഈ രണ്ടുപേരില്‍ ആരെ വിട്ടയയ്‍ക്കണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്?” എന്നു ഗവര്‍ണര്‍ ചോദിച്ചപ്പോള്‍: “ബറബ്ബാസിനെ” എന്ന് അവര്‍ പറഞ്ഞു.
Malayalam (ERV) WBTC Bible
പീലാത്തൊസ് ചോദിച്ചു, ""ബറബ്ബാസും യേശുവും, ആരെയാണു ഞാന്‍ മോചിപ്പിക്കേണ്ടത്?ڈ ജനങ്ങള്‍ മറുപടി പറഞ്ഞു, ""ബറബ്ബാസിനെ.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.
Malayalam 1992 MBSI
നാടുവാഴി അവരോടുഈ ഇരുവരില്‍ ഏവനെ വിട്ടുതരേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവര്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാടുവാഴി അവരോട്: ഈ ഇരുവരിൽ ആരെ വിട്ടുതരണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന് ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാടുവാഴി അവരോട്: ഈ ഇരുവരില്‍ ഏവനെ വിട്ടുതരേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിനു ബറബ്ബാസിനെ എന്ന് അവര്‍ പറഞ്ഞു.
Malayalam Bible POC-ML 2013
ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു: ഇവരില്‍ ആരെ വിട്ടുതരണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കണമെന്നതാണ് നിങ്ങളുടെ ആവശ്യം?” ഭരണാധികാരി ചോദിച്ചു. “ബറബ്ബാസിനെ,” അവർ മറുപടി പറഞ്ഞു.