Matthew 27:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവിടുത്തെ ശിരസ്സില്‍ വച്ചു, വലത്തു കൈയില്‍ ഒരു വടിയും കൊടുത്തു; അനന്തരം അവര്‍ അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി.
Malayalam (ERV) WBTC Bible
അവര്‍ ഒരു മുള്‍ക്കീരീടം ഉണ്ടാക്കി. അവരത് യേശുവിന്‍റെ തലയില്‍ വച്ചു. അവന്‍റെ വലതു കയ്യില്‍ ഒരു വടിയും പിടിപ്പിച്ചു. എന്നിട്ട് യേശുവിന്‍റെ മുന്പില്‍ മുട്ടുകുത്തി, ""യെഹൂദരുടെ രാജാവേڈ എന്ന് പറഞ്ഞ് അവര്‍ പരിഹസിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
Malayalam 1992 MBSI
മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു, വലങ്കയ്യില്‍ ഒരു കോലും കൊടുത്തു അവന്റെ മുമ്പില്‍ മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ച്, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്‍റെ തലയില്‍ വച്ചു, വലംകൈയില്‍ ഒരു കോലും കൊടുത്ത് അവന്‍റെ മുമ്പില്‍ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പരിഹസിച്ചു പറഞ്ഞു.
Malayalam Bible POC-ML 2013
ഒരു മുള്‍ക്കിരീടം മെടഞ്ഞ്‌ അവന്‍െറ ശിരസ്‌സില്‍ വച്ചു. വലത്തു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്‍െറ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്‌, യഹൂദരുടെ രാജാവേ, സ്വസ്‌തി! എന്നു പറഞ്ഞ്‌ അവര്‍ അവനെ പരിഹസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. വലതുകൈയിൽ ഒരു വടി പിടിപ്പിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ കാൽക്കൽവീണ് “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്ന് അവർ പരിഹസിച്ചു പറഞ്ഞു.